• admin

  • October 26 , 2020

ന്യൂഡൽഹി : ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 79 ലക്ഷം കടന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,149 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചെന്നും 480 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 79,09,960 ആണ്. രാജ്യത്ത് ആകെ 1,19,014 പേര്‍ മഹാമാരിയില്‍ മരിച്ചു. നിലവില്‍ 6,53,717 പേര്‍ ചികിത്സയിലാണ്. 71,37,229 പേര്‍ സുഖം പ്രാപിച്ചു. രോഗം ഭേദമായ 59,105 പേര്‍ പുതുതായി ആശുപത്രി വിട്ടെന്നും മന്ത്രാലയം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.