• admin

  • July 28 , 2021

ന്യൂഡൽഹി :

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 43,654 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 640 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തുടനീളം 3,14,84,605 പേർക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇതിൽ 3,06,63,147 പേർ ഇതിനകം രോഗമുക്തരായി. 41,678 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രോഗമുക്തി നേടി.

3,99,436 പേരാണ് നിലവിൽ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ തുടരുന്നത്. 4,22,022 പേരുടെ ജീവൻ ഇതുവരെ കോവിഡ് കവർന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ. പുതിയ രോഗികളിൽ പകുതിയോളവും കേരളത്തിലാണ്.

രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിൻ നൽകിയവരുടെ എണ്ണം 44.19 കോടി കടന്നു.