• admin

  • October 28 , 2020

ന്യൂഡൽഹി : രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 80 ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,893 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 508 പേരാണ് 24 മണിക്കൂറിനിടെ മരണമടഞ്ഞത്. ഇതോടെ ആകെ മരണമടഞ്ഞവരുടെ എണ്ണം 1.2 ലക്ഷം എത്തി. രാജ്യത്തെ കൊവിഡ് പോസി‌റ്റീവി‌റ്റി നിരക്ക് 4.1% ആണ്. ഇതുവരെ 79,90,322 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 72.5 ലക്ഷം പേര്‍ രോഗമുക്തരായി. കൊവിഡ് രോഗമുക്തി നിരക്ക് വര്‍ദ്ധിച്ച്‌ 91 ശതമാനമായി. 6.1 ലക്ഷം പേര്‍ നിലവില്‍ ചികിത്സയിലാണ്. രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും പ്രതിദിന കൊവിഡ് നിരക്ക് കുറയുകയാണ്. എന്നാല്‍ കേരളം, പശ്ചിമബംഗാള്‍,മഹാരാഷ്‌ട്ര, കര്‍ണാടക,ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ നിരക്ക് ഉയരുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തെ കൊവിഡ് ബാധിതരില്‍ 53 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. ചില സംസ്ഥാനങ്ങളില്‍ രോഗബാധ കുത്തനെ ഉയരുകയാണ്. ഡല്‍ഹിയില്‍ 4853 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിനം 20000,10000 കേസുകള്‍ വന്നിരുന്ന മഹാരാഷ്‌ട്രയിലും കേരളത്തിലും ഇന്നലെ 5500 ആണ് പ്രതിദിന കൊവിഡ് നിരക്ക്.