• admin

  • August 12 , 2021

ന്യൂഡൽഹി :

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 490 പേർ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. തുടർച്ചയായ 46-ാം ദിവസമാണ് രാജ്യത്തെ പ്രതിദിന കോവിഡ് കേസ് 50,000ത്തിന് താഴെ റിപ്പോർട്ട് ചെയ്യുന്നത്.

രാജ്യത്തുടനീളം 3,20,77,706 പേർക്കാണ് ഇതുവരെ കോവിഡ് പിടിപെട്ടത്. ഇതിൽ 3,12,60,050 പേരും ഇതിനോടകം രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 39,069 പേർ രോഗമുക്തി നേടി. 97.45 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

3,87,987 പേരാണ് നിലവിൽ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ തുടരുന്നത്. 4,29,669 പേരുടെ ജീവൻ ഇതുവരെ കോവിഡ് കവർന്നു. രാജ്യത്തുടനീളം 52 കോടിയിലേറെ ഡോസ് കോവിഡ് വാക്സിൻ ഇതുവരെ വിതരണം ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച പുതിയ കേസുകളിൽ പകുതിയും റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്.