• admin

  • November 6 , 2021

ന്യൂഡൽഹി : രാജ്യത്ത് പുതുതായി 10,929 പേർക്ക് കൂടി കോവിഡ്19 രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേതിനേക്കാൾ 14.14 ശതമാനം കേസുകളുടെ കുറവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.   കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കു പ്രകാരം കഴിഞ്ഞ ദിവസം 392 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 3,43,44,683 ആയി ഉയർന്നു.