• admin

  • February 15 , 2020

ന്യൂഡല്‍ഹി :

കെ സുരേന്ദ്രന് പുറമെ രണ്ട് സംസ്ഥാനങ്ങളില്‍ കൂടി പുതിയ പ്രസിഡന്റുമാരെ ബിജെപി കേന്ദ്രനേതൃത്വം നിയമിച്ചു. മധ്യപ്രദേശിലും സിക്കിമിലുമാണ് പുതിയ അധ്യക്ഷന്മാരെത്തുക. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയേറ്റ മധ്യപ്രദേശില്‍ പാര്‍ട്ടി അധ്യക്ഷനായിരുന്ന രാകേഷ് സിങ്ങിനെ മാറ്റി, വിഷ്ണു ദത്ത് ശര്‍മ്മയെയാണ് പുതിയ പ്രസിഡന്റായി നിയമിച്ചത്.

ഖജുരാഹോയില്‍ നിന്നുള്ള പാര്‍ലമെന്റംഗമാണ് വിഷ്ണു ദത്ത് ശര്‍മ്മ. നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 1986 ല്‍ വിദ്യാര്‍ത്ഥി പരിഷദിലൂടെയാണ് വിഷ്ണുദത്ത് ശര്‍മ്മ സജീവരാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്.

സിക്കിമില്‍ ദാല്‍ ബഹാദൂര്‍ ചൗഹാനെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റായി പാര്‍ട്ടി ദേശീയ പ്രസിഡന്റ് ജഗത് പ്രകാശ് നഡ്ഡ നിയമിച്ചത്.