മുക്കം : ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്ന പ്രിയങ്കാ ഗാന്ധിയ്ക്ക് രാജ്യംകണ്ട മികച്ച ഭൂരിപക്ഷങ്ങളില്‍ ഒന്ന് നല്‍കാനൊരുങ്ങി യു.ഡി.വൈഫ്. ഇതിനായി യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന വിവിധ പരിപാടികള്‍ നടത്താന്‍ ഐക്യജനാധിപത്യ മുന്നണിക്ക് കീഴിലുള്ള യുവജനസംഘടനകള്‍ തീരുമാനിച്ചു. 21-24 വരെയുള്ള തിയ്യതികളില്‍ നിയോജക മണ്ഡലം, പഞ്ചായത്ത് യോഗങ്ങള്‍ ചേരും.പ്രിയങ്കയ്ക്ക് വോട്ട് അഭ്യര്‍ഥിക്കാനായി 26 ന് പഞ്ചായത്ത്, മുനിസിപ്പല്‍ തലത്തിലെ എല്ലാ കവലകളിലും ‘ യൂത്ത് ഫോര്‍ പ്രിയങ്ക ‘ എന്ന പരിപാടി നടത്തും.യുവജന സമ്മേളനങ്ങള്‍, റാലികള്‍, സാംസ്കാരിക സംഗമങ്ങള്‍, വ്ലോഗേഴ്സ് മീറ്റ്, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സ് മീറ്റ്, ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ , യുവതി സംഗമങ്ങള്‍ എന്നിവ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.യു.ഡി.വൈ.എഫ്. വയനാട് പാര്‍ലമെന്റ് മണ്ഡലം ചെയര്‍മാനായി യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി പി അഷറഫലിയും ജനറല്‍ കണ്‍വീനറായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഫിയാന് ചെറുവാടിയെയും ട്രഷററായി കെ.എസ്.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ബിനൂബ് ഉഗ്രപുരത്തെയും തെരഞ്ഞെടുത്തു. യൂത്ത്ലീഗ് സംസ്ഥാന കമ്മറ്റി നിയോഗിച്ച നിയോജക മണ്ഡലം നിരീക്ഷന്മാരുടെ കോര്‍ഡിനേറ്ററായി ട്രഷറര്‍ പി. ഇസ്മായില്‍ പ്രവര്‍ത്തിക്കും.യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നിരീക്ഷകരായി സംസ്ഥാന ഭാരവാഹികളായ രാഹുൽ വെച്ചൂട്ട്, ഷിബിന വി കെ എന്നിവർ പാർലിമെൻ്റ് മണ്ഡലത്തിൽ പ്രവർത്തിക്കും.വയനാട് മേഖല കോര്‍ഡിനേറ്ററായി അമല്‍ ജോയിക്കുംകിഴക്കനേറാട് മേഖല കോര്‍ഡിനേറ്ററായി മുസ്തഫ അബ്ദുലത്തിഫിനും ചുമതല നല്കി.യോഗത്തില്‍ ടി പി അഷറഫലി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മറ്റി വര്‍ക്കിംഗ് ചെയര്മാന് പി.കെ. ബഷീര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു എം.എല്‍.എ.മാരായ എ.പി. അനില്‍കുമാര്‍, ടി. സിദ്ധീഖ്, സി.ആര്. മഹേഷ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ശ്രാവണ്‍ റാവു സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി , പി ഇസ്മായില്‍,ഫാത്തിമ തെഹ്ലിയ, മുജീബ് കാടേരി ഷിബിന വി.കെ, രാഹുല്‍ വെച്ചൂട്ട്, സൂഫിയാന് ചെറുവാടി,വി.പി അബ്ദുല്‍ റഷീദ്, അരുണ്‍ ദേവ്, അനീഷ് കരുളായി,ആര്.ഷഹീന്,ഹാരിസ് മുതൂര്‍, അമല്‍ദേവ്,പി.പി മുഹമ്മദ് ഷിമില്‍,ടി.എം മനീഷ്, അജ്മല്‍ വെള്ളമുണ്ട, ലയണല്‍ മാത്യു,മുഹമ്മദ് ദിഷാല്‍, അസീസ് വാളാട്, ഇര്‍ഷാദ് ആര്യന്തൊടിക, ആസിഫ് ടി.എം.എസ്,സക്കീര്‍ ഹുസൈന് വണ്ടൂര്‍, മുസ്ഥഫ അബ്ദുലത്തീഫ് , ഗങഅ റഷീദ്, ജാഫര്‍ സാദിഖ്, ഗുലാം ഹസന്ആലംഗീര്,ജഏ മുഹമ്മദ്എന്നിവര് സംസാരിച്ചു.സുഫിയാന് ചെറുവാടി സ്വാഗതവും ബിനൂബ് ഉഗ്രപുരം നന്ദിയും പറഞ്ഞു.
