• admin

  • May 9 , 2022

മേപ്പാടി : സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ മിന്നും ജയത്തിന് കാരണമായ ഗോൾ നേടികൊടുത്ത മൊഹമ്മദ് സഫ്നാദിന് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ ആദരമായി ട്രോഫിയും ക്യാഷ് അവാർഡും ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ സമർപ്പിച്ചു. മെഡിക്കൽ കോളേജിലെ ലോൻഡ്രി വിഭാഗത്തിൽ ജോലിക്കാരിയായ, മേപ്പാടി മാൻകുന്നിൽ താമസിക്കുന്ന ഖദീജയുടെയും നജുമുദീന്റെയും മകനാണ് സഫ്നാദ്. കോളേജ് കാമ്പസിൽ നടന്ന ചടങ്ങിൽ നസീറ ആസാദ്, എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ, ഡീൻ ഡോ. ഗോപകുമാരൻ കർത്താ, അസിസ്റ്റന്റ് ജനറൽ മാനേജർമാരായ ഡോ. ഷാനവാസ്‌ പള്ളിയാൽ, സൂപ്പി കല്ലങ്കോടൻ, പി ടി എ പ്രസിഡന്റ്‌ നജീബ് കാരാടൻ എന്നിവർ പങ്കെടുത്തു.