മെഡിക്കൽ കോളേജ് വിദ്യാർത്ഥി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

മെഡിക്കൽ കോളേജ് വിദ്യാർത്ഥി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

സുൽത്താൻ ബത്തേരി : കൊളഗപ്പാറ റോക്ക് വാലി ഹൗസിങ് കോളനിയിൽ താമസിക്കുന്ന അച്ചാരുകുടിയിൽ റോയ് -മേഴ്‌സി ദമ്പതികളുടെ മകൻ ഡോൺ റോയ്, 24, വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രിയോടെ ബാംഗ്ലൂരിനും മൈസൂരിനും ഇടയിൽ ബേലൂരിൽ വെച്ചായിരുന്നു അപകടം. സഞ്ചരിച്ചിരുന്ന ബൈക്കിൽ ഒരു ലോറി ഇടിച്ചതായിരുന്നു അപകടകാരണം.ബേലൂരിൽ ഫാം ഡി (Doctor of Pharmacy) അവസാന വർഷ വിദ്യാർഥിയായിരുന്നു. അവസാന വർഷ വിദ്യാർത്ഥികളുടെ കൂടിച്ചേരൽ ഇന്നലെയായിരുന്നു. തുടർന്ന് ബൈക്കിൽ താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.സംസ്കാരം ഇന്ന് (ശനിയാഴ്ച) വൈകുന്നേരം 4 30ന് സുൽത്താൻ ബത്തേരി അസംപ്ഷൻ ഫൊറോന പള്ളിയിൽ.സഹോദരൻ ഡിയോൺ.

Leave a Reply

Your email address will not be published. Required fields are marked *