• admin

  • January 7 , 2020

: മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം. പ്രവര്‍ത്തന മികവും സേവന സൗകര്യങ്ങളും കണക്കിലെടുത്താണ് അംഗീകാരം. ഇതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സമ്മേളനം പ്രസിഡന്റ് ജോസിജോളി വട്ടക്കുഴി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുഭാഷ് കടക്കോട് അധ്യക്ഷത വഹിച്ചു. എ.ഡി.സി. ജനറല്‍ ശ്യാമലക്ഷ്മിയില്‍ ഐ.എസ്.ഒ അംഗീകാര പത്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി. ഐ.എസ്.ഒ അംഗീകാരത്തിന് മുന്നോടിയായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് നാല്‍പത് ലക്ഷത്തോളം രൂപ ചെലവിട്ടാണ് നവീകരിച്ചത്.