• admin

  • October 19 , 2020

കോട്ടയം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി ക്വാറന്റീനില്‍ പ്രവേശിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ കഴിയാനുള്ള തീരുമാനം എടുത്തത്. കൂടാതെ കോട്ടയത്ത് ഇന്ന് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം ഉള്‍പ്പടെയുള്ള പൊതുപരിപാടികള്‍ ഉപേക്ഷിച്ചു. ഇന്നലെ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലടക്കം വിവിധ പരിപാടികളില്‍ സജീവമായി പങ്കെടുത്തിരുന്നു.