മുട്ടി : മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂരിൽ മത്സരിച്ച യു.ഡി.ഫ്.സ്ഥാനാർഥി ആര്യാടൻ ഷൌക്കത്തിന്റെ വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയ് തൊട്ടിത്തറ അദ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി. ജനറൽ :സെക്രട്ടറി ബിനുതോമസ് ഉത്ഘാടന കർമ്മം നിർവഹിച്ചു. എം. ഒ. ദേവസ്യ, സുന്ദർ രാജ് എടപ്പെട്ടി, സജിമണ്ഡലത്തിൽ, ഫൈസൽ പാപ്പിനാ, ഷിജു ഗോപാലൻ, കെ. പത്മനാഭൻ,ചന്ദ്രിക കൃഷ്ണൻ, ഉഷ തമ്പി, രവീന്ദ്രൻ മാണ്ടാട്, നിഷീദ് എം. കെ, വിനായകൻ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
