• admin

  • February 23 , 2022

മാനന്തവാടി : സംസ്ഥാനതല റവന്യൂ അവാർഡ് തഹസിൽദാർ (ഭൂരേഖ) അഗസ്റ്റിൻ എം.ജെയ്ക്ക്.       . 2022 ലെ റവന്യൂ ദിനാചരത്തത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച സംസ്ഥാന തല റവന്യൂ അവാർഡിലാണ് മാനന്തവാടി തഹസിൽദാർ (ഭൂരേഖ ) അഗസ്റ്റിൻ എം.ജെ.യെ മികച്ച തഹസിൽദാറായി തിരഞ്ഞെടുത്തത്. ഫ്രെബ്രുവരി 24 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല റവന്യൂ ദിനാചരണ പരിപാടിയിൽ അവാർഡ് വിതരണം ചെയ്യും. 1995-ൽ മോട്ടോർ വാഹന വകുപ്പിൽ എൽ.ഡിടൈപ്പിസ്റ്റായി സർക്കാർ സർവീസിൽ പ്രവേശിച്ച അഗസ്റ്റ്യൻ 96-ലാണ് എൽ.ഡി.ക്ലാർക്കായി റവന്യു വകുപ്പിൽ സേവനം തുടങ്ങിയത്. തോണിച്ചാൽ സ്വദേശിയായ അഗസ്റ്റിൻ എം.ജെ. 2020 മുതൽ മാനന്തവാടി താലൂക്ക് ഓഫീസിൽ തഹസിൽദാരാ (ഭൂരേഖ)യായി ജോലി ചെയ്ത് വരികയാണ്.