• admin

  • October 13 , 2020

കൊച്ചി : മാസങ്ങളായി തിയറ്ററുകള്‍ അടച്ച് കിടക്കുകയാണെങ്കിലും സിനിമാപ്രേമികളെ ആവേശത്തിലാക്കാന്‍ 50-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. നേരത്തെ തീരുമാനിച്ചിരുന്നത് പ്രകാരം ഒക്ടോബര്‍ പതിമൂന്നിന് ഉച്ചയ്ക്ക് 12 മണിയ്ക്ക് മന്ത്രി എകെ ബാലന്‍ നിര്‍വഹിച്ചു. സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടി കനി കുസൃതി. മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യഷനായ ജൂറിയാണ് സിനിമകളുടെ സ്ക്രീനിങ് നടത്തിയത്. 119 സിനിമകളാണ് ഇത്തവണ മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഇതില്‍ കൂടുതല്‍ സിനിമകളും തിയറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല എന്നുള്ളതാണ് ശ്രദ്ധേയം. ബിഗ് ബജറ്റ് ചിത്രങ്ങള്‍ മുതല്‍ നവാഗതരുടെ സിനിമകള്‍ വരെ പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നു.