• admin

  • February 25 , 2020

തൃശൂര്‍ : മണ്ഡലത്തില്‍ ആവശ്യപ്പെട്ട മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും പാചകപ്പുര അനുവദിച്ച് കയ്പമംഗലം മണ്ഡലം കേരളത്തിന് മാതൃകയാവുന്നു. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ 42 സ്‌കൂളുകള്‍ക്ക് പാചകപുര നിര്‍മ്മിച്ച് നല്‍കിയിരുന്നു. ഈ വര്‍ഷം 14 സ്‌കൂളുകള്‍ക്ക് കൂടി ഫണ്ട് അനുവദിച്ചതോടെ മണ്ഡലത്തില്‍ വൃത്തിയും സൗകര്യവുമുള്ള പാചകപ്പുരകള്‍ പൂര്‍ണ്ണമാകുകയാണ്. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് രണ്ട് വര്‍ഷങ്ങളിലായി 2.87 കോടി ഉപയോഗിച്ചാണ് പാചകപ്പുരകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എം എല്‍ എ കൊടുക്കുന്ന തുകയോടൊപ്പം 20 ശതമാനം തുക സ്‌കൂള്‍ ഭാരവാഹികള്‍ വഹിക്കണം. ഇതുമായി ബന്ധപ്പെട്ട് മതിലകം ബി ആര്‍ സി യിലെ പ്രധാന അധ്യാപകര്‍, സ്‌കൂള്‍ മാനേജ്മെന്റ്, എ ഇ ഒ, ബി പി ഒ, തുടങ്ങിയവരുടെ യോഗം എം എല്‍ എ വിളിച്ചു ചേര്‍ത്തു. വരും അധ്യയന വര്‍ഷത്തിനുള്ളില്‍ പാചകപ്പുരകള്‍ പൂര്‍ത്തിയാക്കുമെന്നും എം എല്‍ എ അറിയിച്ചു