• admin

  • February 19 , 2020

മമ്പറം : മമ്പറം ഹയർസെക്കന്ററി സ്‌കൂൾ ഇംഗ്ലീഷ് ലാംഗ്വേജ് ലാബോറട്ടിയുടെയും വീഡിയോ കോൺഫറൻസിംഗ് ഹാളിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വീഡിയോ കോൺ ഫറൻസിങ്ങിലുടെയാണ് ഉദ്ഘാടനം നടത്തിയത്. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം മാത്രമല്ല, മുഴുവൻ സംവിധാനവും ആഗോള നിലവാരത്തിലേക്ക് ഉയർത്തുകയാണ് പൊതുവിദ്യാഭ്യാസ യജ്ഞം വഴി സർക്കാർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാഠ്യപദ്ധതിയുടെ നവീകരണവും ഇതോടൊപ്പം നടക്കുന്നു. ഏതു വികസിത രാഷ്ട്രത്തിലെയും വിദ്യാർത്ഥികളോട് കിടപിടിക്കുന്ന മികവ് നമ്മുടെ വിദ്യാർത്ഥികൾക്കും ആർജിക്കാൻ കഴിയുന്ന സാഹചര്യമാണ് സർക്കാർ ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.