പാണ്ടിക്കടവ് : തഹിയ്യത്തുൽ ഇസ്ലാം ഹയർസെക്കണ്ടറി മദ്രസ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും മാണിയൂർ ഉസ്താദ് അനുസ്മരണവും നടത്തി.സ്മാർട്ട് ക്ലാസ് ഉദ്ഘാടനം മഹല്ല് പ്രസിഡണ്ട് ഉമ്മർ സാഹിബ് നിർവഹിച്ചു. ലുഖ്മാൻ ബാഖവി അനുസ്മരണ പ്രഭാഷണവും നടത്തി. ” നല്ല നാളേക്കായ് കൂടൊരുക്കാം ” എന്ന പ്രമേയത്തിൽ എസ് കെ എസ് ബി വി മുഹറം ക്യാമ്പയിന്റെ പോസ്റ്റർ പ്രകാശനം മഹല്ല് കമ്മിറ്റി പ്രതിനിധികൾ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് മുസ്തഫ T അധ്യക്ഷനായി. സദർ മുഅല്ലിം ജാബിർ ദാഈ ദാരിമി അൽ ഹൈതമി സ്വാഗതവും അസീസ് ഫൈസി നന്ദിയും പറഞ്ഞു. മഹല്ല് ഖത്തീബ് ജാഫർ വാഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി . ജംഷീർ (മഹല്ല് സെക്രട്ടറി), മുഹമ്മദ് (മഹല്ല് വർക്കിംഗ് സെക്രട്ടറി), കാദർ മാസ്റ്റർ, റഹീസ് ,യൂസഫ് മുസ്ലിയാർ , കബീർ ദാരിമി ,ജാസിർ ലത്തീഫി എന്നിവർ സംബന്ധിച്ചു സംസാരിച്ചു.
