• admin

  • January 30 , 2023

:     സി വി.ഷിബു.     ഇൻഡോർ പ്ലാൻ്റുകളെ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. ഒരു മുറിയിലെത്തിയാൽ നല്ല പ്രകാശം പോലെ ഭംഗിയും പച്ചപ്പും കൂടിയായാൽ ആ എത്ര മനോഹരമായി നമുക്ക് അനുഭവപ്പെടും. അതിനാലാണ് ചെറിയ വീട്ടുമുറികൾ മുതൽ വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾ വരെ ഇന്ന് ഇൻഡോർ പ്ലാൻ്റുകൾ ഉപയോഗിച്ച് മനോഹരമാക്കുന്നത്.     ഇൻഡോർ പ്ലാൻ്റുകളിൽ ഇപ്പോൾ കൂടുതൽ പ്രചാരം ലഭിച്ചു വരുന്നതാണ് എയർ പ്ലാൻ്റുകൾ. കള്ളിച്ചെടികൾ കഴിഞ്ഞാൽ പലരും തൊട്ടടുത്ത പ്രാധാന്യം നൽകുന്നത് എയർ പ്ലാൻ്റുകൾക്കാണ്. മണ്ണും വേണ്ട വളവും വേണ്ട, വെള്ളവും കുറച്ചു മതി എന്നതാണ് എയർ പ്ലാൻ്റുകളുടെ ഏറ്റവും വലിയ പ്രത്യേകത.       പ്രധാന എയർ പ്ലാൻ്റ് ഇനങ്ങൾ   പ്രധാനമായും സ്പാനീഷ് മോസ്, തിലാൻസിയ എന്നിങ്ങനെ രണ്ട് തരം എയർ പ്ലാൻ്റുകളാണുള്ളത്. ഇവ രണ്ടിലും വ്യത്യസ്ത ഇനങ്ങൾ ഉണ്ട്. ഇവയിൽ ഏറ്റവും കൂടുതൽ ഇനങ്ങൾ ഉള്ളത് തിലാൻ സിയ വിഭാഗത്തിലാണ്. തി ലാൻസിയ ബുൾബോസ്, ബുറ്റ് സി, കാക്ടി കോള, ചിയാ പെനിസിസ്, സിർസി നാറ്റ, കോട്ടൺ കാൻറി, സിനീയ, ഡയറീന, ഗാർഡെനറി, ഹാരിസി തുടങ്ങിയവയെല്ലാം പ്രസിദ്ധമാണ് .എയർ പ്ലാൻ്റുകൾ അധികവും വിദേശ ഇനങ്ങളാണ്. അവയിൽ പലതും മരങ്ങളിൽ പറ്റിപ്പിടിച്ച് വളരുന്നവയാണ്. തൂങ്ങി വളരുന്നവയും മനോഹരമായ ഭംഗിയുള്ളതുമാണ് സ്പാനിഷ് മോസ്   പരിചരണം വേണ്ട.     പേര് സൂചിപ്പിക്കുന്നതു പോലെ വായുവിൽ നിന്ന് പോഷകങ്ങൾ സ്വീകരിച്ച് വളരുന്നവയാണ് എയർ പ്ലാൻ്റുകൾ . ചെടി ചട്ടികളോ ചട്ടിയിൽ മണ്ണോ ,പോട്ടിംഗ് മിശ്രിതമോ ആവശ്യമില്ല. തന്നെയുമല്ല ജലസേചനവും പരിമിതമായി മാത്രം മതി. ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ വല്ലപ്പോഴും വെള്ളം സ്പ്രേ ചെയ്ത് കൊടുത്താൽ മതി.   കെട്ടി തൂക്കിയിട്ടും എയർ പ്ലാൻ്റുകൾ വളർത്താം. സ്പാനിഷ് മോസ് ഇനത്തിൽപ്പെട്ടവ ഇങ്ങനെ ചിരട്ടയിലോ മുളകാമ്പിലോ തടികഷണത്തിലോ കെട്ടി തൂക്കിയിട്ടാൽ താഴേക്ക് തഴച്ച് വളരുന്നവയാണ്. ഇടതൂർന്ന് വളരുന്നവയിൽ മുറിച്ചെടുത്ത് പുതിയ ചെടി പിടിപ്പിക്കാം. ഒരു മീറ്ററെങ്കിലും നീളം വെച്ചതിന് ശേഷം മുറിച്ച് മാറ്റിയാൽ നിലനിൽക്കുന്നവ കാണാൻ നല്ല ഭംഗി ഉണ്ടാവും. ഇടക്ക് വെള്ളം സ്പ്രേ ചെയ്ത് കൊടുത്താൽ ചെടിക്ക് പച്ച നിറം ലഭിക്കും. അല്ലങ്കിൽ നരച്ച നിറമായിരിക്കും.     തിലാൻസിയ ഇനങ്ങൾക്ക് മരത്തടിയിലോ കരിയിലോ നന്നായി വളരാൻ സാധിക്കും. ഇരമ്പിനോട് ചേർത്ത് ഒരിക്കലും എയർ പ്ലാൻ്റുകൾ വെക്കാതിരിക്കുന്നതാണ് നല്ലത്. മുറികൾക്കുള്ളിലും വരാന്തകളിലും ഇടനാഴികളിലും മൂലകളിലും എയർ പ്ലാൻ്റുകൾ വളർത്താം .       പുതിയ ചെടികൾ     ഭൂരിഭാഗം എയർ പ്ലാൻ്റുകളും പുഷ്പിക്കുന്നവയാണ്. മദർ പ്ലാൻ്റ് നിലനിർത്തി പുഷ്പിച്ചതിന് ശേഷം പൊട്ടി മുളക്കുന്ന ചെറിയ ഇതളുകൾ അടർത്തിയെടുത്ത് കരിയിലോ കയറിലോ മരത്തടിയിലോ കെട്ടിവെച്ച് തിലാൻസിയയുടെ പുതിയ ചെടികൾ വളർത്തിയെടുക്കാം.       കാണാൻ ഏറെ ഭംഗിയുള്ളവ എന്നതുപോലെ അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കുന്നതും മുറികൾക്ക് ഫ്രഷ്നെസ് നൽകുന്നവയുമാണ് എയർ പ്ലാൻ്റുകൾ. ഇവ പലതും വിദേശ ഇനമായതിനാൽ വില കുറച്ച് കൂടുതലാണ്.ഇൻഡോർ പ്ലാൻ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുദ്ദേശിക്കുന്ന തുടക്കകാർക്ക് തിരഞ്ഞെടുക്കാൻ ഏറ്റവും പറ്റിയ രണ്ട് എയർ പ്ലാൻ്റ് ഇനങ്ങളാണ് സ്പാനിഷ് മോസും തിലാൻസിയയും.   മേശപ്പുറത്തോ ടി.വി. സ്റ്റാൻഡിനരികിലോ വളർത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ചെറിയ പോട്ടുകൾ തിരഞ്ഞെടുത്ത് രണ്ടോ മൂന്നോ കഷണം കരിയിട്ട് അതിൽ വളർത്താം .ഗ്ലാസ്സ് പോട്ടിലും ചെറിയ കോപ്പകളിലും ഇങ്ങനെ ചെയ്താൽ കാണാൻ നല്ല ഭംഗിയുണ്ടാകും.   ഇൻഡോർ പ്ലാൻ്റുകളുടെ തിരഞ്ഞെടുപ്പിനും മറ്റ് സഹായങ്ങൾക്കുമായി ഇന്ന് കേരളത്തിൽ ധാരാളം സംരംഭങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിലൊന്നാണ് പട്ടാമ്പി ഗുരുവായൂര്‍ റോഡിലുള്ള ഹാര്‍വെസ്‌റ്റേ.       കാര്‍ഷിക മേഖലയില്‍ നൂതന ആശയങ്ങളുമായി രണ്ടാം ഹരിതവിപ്ലവത്തിന് ഒരുങ്ങുന്ന ഹാര്‍ വെസ്‌റ്റേ ഇത്തരക്കാര്‍ക്കുവേണ്ടി എക്‌സ്പീരിയന്‍സ് സെന്ററുകള്‍ നടത്തുന്നുണ്ട്. പട്ടാമ്പി ഗുരുവായൂര്‍ റോഡില്‍ ഹാര്‍വെസ്‌റ്റേ ഓഫീസിന് സമീപമാണ് ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി അമ്പത് എക്‌സ്പീരിയന്‍സ് സെന്ററുകളാണ് ഹാര്‍വെസ്റ്റ് ലക്ഷ്യംവെയ്ക്കുന്നതെന്ന് ചെയര്‍മാനും എം ഡിയുമായ വിജീഷ് കെ പി പറഞ്ഞു. ഇന്‍ഡോര്‍ പ്ലാന്റ്‌സിന്റെ വൈവിധ്യമാര്‍ന്ന കളക്ഷനുകളും പരിചരണ മുറകളുടെ പരിശീലനവും ഗാര്‍ഡനിംഗിന് ആവശ്യമായ ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും വിദഗ്ധരുടെ ഉപദേശവും ഈ എക്‌സ്പീരിയന്‍സ് സെന്ററുകളില്‍ നിന്ന് ലഭിക്കും.   നൂറ് രൂപ മുതല്‍ ആയിരങ്ങള്‍ വിലവരുന്നവ വരെയുള്ള ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഇന്ന് ലഭ്യമാണ്. വളരെ അപൂര്‍വമായതും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതുമായ ഇനങ്ങളും ഇപ്പോള്‍ കേരളത്തിലെ വീട്ടുമുറികളില്‍ എത്തിയിട്ടുണ്ട്. ഇവ ജനകീയമാക്കുന്നതില്‍ ഹാര്‍വെസ്‌റ്റേ നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9778429616.