• Lisha Mary

  • April 9 , 2020

കാസര്‍കോട് : മംഗലാപുരം ആശുപത്രികളില്‍ ചികിത്സയ്ക്കു പോകുന്ന രോഗികള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൂടുതല്‍ സംവിധാനമൊരുക്കി. തലപ്പാടി ചെക്ക്‌പോസ്റ്റിന് സമീപത്തുള്ള സംവിധാനത്തിന് പുറമേ മഞ്ചേശ്വരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും 24 മണിക്കൂറും മെഡിക്കല്‍ ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള സേവനം ലഭ്യമാക്കുമെന്ന് കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ വി രാംദാസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 9945560213 (ഡോ. ഷൈന, മെഡിക്കല്‍ ഓഫീസര്‍, ഇഒഇ മഞ്ചേശ്വരം)