ബാണാസുര ഡാമിന് സമീപം ആറ് സർക്കാർ ജീവനകാർക്ക് തേനീച്ചയുടെ കുത്തേറ്റു ഒരാളുടെ നില ഗുരുതരം

കൽപ്പറ്റ : പടിഞാറത്തറ ബാണാസുര സാഗർ ഡാമിന് സമീപം ആറ് സർക്കാർ ഉദ്യോഗസ്ഥർക്ക് തേനീച്ചയുടെ കുത്തേറ്റു.ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയർ ആകാശ് (32 ) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.സന്ദീപ് (54),ധനകാര്യ വകുപ്പിലെ അഡ്മിനിസ്റ്റീവ് ഓഫീസർ ഡി.ബിജു (49),അമൽ,ഷിബു അബ്രാഹം,ഹരീഷ് എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്.ഉച്ചക്ക് ശേഷം രണ്ടരയോടെ ബാണാസുര സാഗർ ഡാമിന് സമീപം പരിശോധന കഴിഞ്ഞ് മടങ്ങവെയാണ് ഇവർക്ക് നേരെ തേനീച്ചയുടെ ആക്രമണമുണ്ടായത്.പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരിൽ ബിജുവിന്റെയും ഹരീഷിന്റെയും പരിക്ക് സാരമുള്ളതായതിനാൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം രാത്രി എട്ട് മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയി.സന്ദീപ്,അമൽ,ആകാശ്,ഷിബു അബ്രാഹം.എന്നിവർ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *