• admin

  • January 19 , 2020

അബുദാബി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയില്‍ പ്രതിഷേധം ശക്തമായിരിക്കെ വിഷയത്തില്‍ പ്രതികരണവുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയഖ് ഹസീന. പൗരത്വ ഭേദഗതി നിയമം എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ആവശ്യമില്ലാത്ത നടപടിയാണിതെന്നും ഷെയ്ഖ് ഹസീന പ്രതികരിച്ചു. അതേ സമയം പൗരത്വ നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഷെയ്ഖ് ഹസീന കൂട്ടിച്ചേര്‍ത്തു. യു.എ.ഇയില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹസീനയുടെ പരമാര്‍ശം. ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേക്ക് കുടിയേറ്റം നടക്കുന്നില്ലെങ്കിലും ഇന്ത്യയിലെ ജനങ്ങള്‍ ഒരുപാട് പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും ഹസീന പറഞ്ഞു. നേരത്തെ പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ പാര്‍ലമെന്റില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് മൂന്ന് ബംഗ്ലാദേശി മന്ത്രിമാര്‍ ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കിയിരുന്നു.