കോട്ടയം : ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ പരിശോധന ഊര്‍ജ്ജിതമാക്കി. റവന്യൂ വകുപ്പിലെയും തദ്ദേശഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് കച്ചവട സ്ഥാപനങ്ങളിലെ പ്ലാസ്റ്റിക് ഉപയോഗം വിലയിരുത്തുന്നത്. കോട്ടയം നഗരത്തിലും പാലായിലും വന്‍കിട വ്യാപാര സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ പരിശോധന നടത്തി നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് കവറുകളും മറ്റു സാമഗ്രികളും പിടിച്ചെടുത്തു. കോട്ടയത്ത് മുപ്പതോളം വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയ സംഘം എട്ടു കടകളില്‍ നിന്നായി എഴുപതു കിലോയോളം നിരോധിത പ്ലാസ്റ്റിക് കണ്ടെടുത്തു. ഇവ മുനിസിപ്പാലിറ്റിക്ക് കൈമാറി. ആര്.ഡി.ഒ ജോളി ജോസഫും തഹസില്‍ദാര്‍ രാജേന്ദ്രബാബുവും നേതൃത്വം നല്കി. പാലായില്‍ ആര്.ഡി.ഒ ജി. പ്രദീപ്കുമാര്‍, തഹസില്‍ദാര്‍ വി.എം. അഷ്റഫ് എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ, മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ ഇരുപതോളം വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി 25 കിലോയോളം പ്ലാസ്റ്റിക് പിടികൂടി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി