• admin

  • August 14 , 2022

മലപ്പുറം : മദ്യനിരോധന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തും ദിശാബോധവും നല്‍കിയ ഗാന്ധിമാര്‍ഗ പ്രവര്‍ത്തകനായിരുന്നു പ്രൊഫസര്‍ എം പി മന്‍മഥനെന്ന് കേരള മദ്യ നിരോധന സമിതി സംസ്ഥാന വനിതാ വിഭാഗം പ്രസിഡന്റ് പ്രൊഫസര്‍ ഒ ജെ ചിന്നമ്മ പറഞ്ഞു. സമിതി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് നടത്തിയ പ്രൊഫസര്‍ എം പി മന്‍മഥന്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായരുന്നു അവര്‍. സംസ്ഥാന പ്രസിഡന്റ് പ്രൊഫസര്‍ ടി എം രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ സിദ്ദീഖ് മൗലവി അയിലക്കാട് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.പി ഗോപിനാഥന്‍ നായരെ ഏട്ടന്‍ ശുകപുരം അനുസ്മരിച്ചു. സംസ്ഥാന ഓര്‍ഗൈസര്‍ കാട്ടുങ്ങല്‍ അലവിക്കുട്ടി ബാഖവി,ജില്ലാ പ്രസിഡന്റ് പി കെ നാരായണന്‍ മാസ്റ്റര്‍,അടാട്ട് വാസുദേവന്‍,മുകുന്ദന്‍ മേലേടത്ത്,സി എ റസാഖ്,എം ബേബി,രാധാശിവദാസന്‍,സി വി ഷംസുദ്ദീന്‍,പി വി ഉദയകുമാര്‍, പി പി മുജീബ് റഹ്മാന്‍, വര്‍ഗീസ് തണ്ണിനാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എ ജോസഫ് സ്വാഗതവും ജില്ലാ സെക്രട്ടറി എ അബദുള്‍ റഷീദ് നന്ദിയും പറഞ്ഞു. ഫോട്ടോ :കേരള മദ്യ നിരോധന സമിതി സംസ്ഥാന കമ്മറ്റി മലപ്പുറത്ത് നടത്തിയ പ്രൊഫസര്‍ എം പി മന്‍മഥന്‍ അനുസ്മരണ പരിപാടി പ്രൊഫസര്‍ ഒ ജെ ചിന്നമ്മ ഉദ്ഘാടനം ചെയ്യുന്നു