പ്രിയങ്ക ഗാന്ധി എം.പി നാളെ വയനാട്ടിൽ

പ്രിയങ്ക ഗാന്ധി എം.പി നാളെ വയനാട്ടിൽ

കൽപ്പറ്റ : ഇന്ന് രാവിലെ കണ്ണൂരിലെത്തിയ പ്രിയങ്ക ഗാന്ധി നാളെ രാവിലെ മുതൽ മൂന്ന് നിയോജക മണ്ഡലത്തിലും തിരഞെടുപ്പ് പ്രചരണ പരിപാടിയിൽ പങ്കെടുക്കും.രാവിലെ 9.20 ന് പടിഞാറത്തറയിൽ യു.ഡി എഫ് പൊതുയോഗത്തിൽ അവർ ടി സിദ്ദീഖിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് സംസാരിക്കും.10:10 ന് വെള്ളമുണ്ട എട്ടേ നാലിൽ മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാർത്ഥി ഉഷവിജയൻ്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കും.
11:40 ന് സുൽത്താൻ ബത്തേരി ടൗണിൽ ഐ.സി.ബാലകൃഷ്ണന് വേണ്ടി വോട്ടഭ്യർത്ഥിക്കും.
തുടർന്ന് നിലമ്പൂർ വണ്ടൂർ മണ്ഡലങ്ങളിലേക്ക് പോകും.

Leave a Reply

Your email address will not be published. Required fields are marked *