• admin

  • July 29 , 2022

കല്‍പ്പറ്റ :   ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. മൂപ്പൈനാട് പഞ്ചായത്ത് പരിധിയിലെ ഗവ. സ്‌കൂള്‍ അധ്യാപകനായ 48കാരനാണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിയായ പ്രതിയെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം കൗണ്‍സലിംഗിനിടെയാണ് മൂന്നു കുട്ടികള്‍ പീഡന വിവരം വെളിപ്പെടുത്തിയത്.