പൂഴിത്തോട് : പടിഞ്ഞാറത്തറ പാതയുടെ ഇൻവെസ്റ്റിഗേഷൻ നടപടികൾ വയനാട് ജില്ലയിൽ പൂർത്തിയാവുകയും, കോഴിക്കോട് ജില്ലയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി കഴിഞ്ഞ ജനുവരി മുതൽ ലഭ്യമാകാതെ കിടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജനകീയ കർമ്മ സമിതി വടകര എം.പി ഷാഫി പറമ്പിലുമായി ചർച്ച നടത്തിയത്, തികച്ചും ആശാവഹമായ ഇടപ്പെടലുകളാണ് അദ്ദേഹത്തിൽ നിന്ന് ഉണ്ടായത്. ഈ വിഷയത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനുമായി നേരിട്ട് ബന്ധപ്പെടുകയും ഉടൻ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് തരുകയും ചെയ്തു, തുടർന്നും ഈ വിഷയത്തിൽ ആവശ്യമായ ഇടപ്പെടൽ ഉണ്ടാവുമെന്ന് അദ്ദേഹം പ്രവർത്തകർക്ക് ഉറപ്പു നൽകി.ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പോൾസൻ കൂവയ്ക്കൽ ,വയനാട് കർമ്മസമിതിപ്രവർത്തകരായ യു സി ഹുസൈൻ, പ്രകാശ്കു മാർ ,നാസർ കൈപ്രവൻ,അസീസ് കളത്തിൽ, ഉലഹന്നാൻ പട്ടർമടം ചെമ്പനോട കർമ്മസമിതി ചെയർമാൻ ടോമി മണ്ണൂർ,കൺവീനർ മാത്യു പേഴത്തിങ്കൽ, വൈസ് ചെയർമാൻമാരായ ജോബി ഇലന്തൂർ,സജി ജോസഫ് ഇല്ലിക്കൽ, ജയേഷ് എന്നിവർ നേതൃത്വം നൽകി.
