• admin

  • January 12 , 2021

പാലക്കാട് : ഒലവകോട്ട്ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌​ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. മലമ്ബുഴ സ്വദേശി സരിതയെ ആണ്​ ഭര്‍ത്താവ് ബാബുരാജ് ക്രൂരമായി കൊല്ലാന്‍ ശ്രമിച്ചത്​. അതേസമയം, സരിതയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചെങ്കിലും ഓടിമാറിയതിനാല്‍ തീകൊളുത്താനുള്ള ശ്രമം വിഫലമായി. ഒലവക്കോട്​ ബ്യൂട്ടിഷ്യന്‍ കോഴ്​സ്​ പഠിക്കാന്‍ എത്തിയപ്പോഴാണ്​ സംഭവം. കൊലപാതക ശ്രമത്തിനു ശേഷം ഭര്‍ത്താവ്​ ബാബുരാജ്​ മലമ്ബുഴ പൊലീസ്​ സ്​റ്റേഷനില്‍ കീഴടങ്ങി. സരിതയുടെ ക്ലാസ്​ റൂമില്‍ എത്തിയാണ്​ ​ബാബുരാജ് അക്രമം നടത്തിയത്. കുടുംബ വഴക്കാണ്​ കൊലപാതക ശ്രമത്തിലേക്ക്​ നയിച്ചതെന്നാണ്​ സൂചന. ഇരുവരുംപിരിഞ്ഞു രണ്ടു വീടുകളിലായായിരുന്നു​​ താമസിച്ചിരുന്നത്​. സരിതയെ പ്രഥമ ശു​ശ്രൂഷക്ക്​ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.