• admin

  • December 26 , 2022

താളൂർ :

നീലഗിരി കോളേജ് കായിക വിഭാഗം സ്പോർട്സ് അക്കാദമിക്ക് ഒരു പൊൻ തൂവൽ കൂടി. ഭാരതീയാർ യൂണിവേഴ്സിറ്റി ഫുട്ബോൾ ടീമിന്റെ പ്രതിരോധനിര കാക്കാൻ നീലഗിരി കോളേജ് ബി. എ. ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർത്ഥി രഹൻ തെരെഞ്ഞെടുക്കപ്പെട്ടു, കോഴിക്കോട്‌ സ്വാദേശിയായ രെഹൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കോച്ച് എജുക്കേറ്റർ സി.എം ദീപകിന്റെ കീഴിലാണ് പരശീലനം ആരംഭിച്ചത്. നിരവധി പ്രൊഫഷണൽ കൃബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. വിനയൻ, സുഭാഷനി ദമ്പതികളുടെ മകനാണ് രെഹൻ. ചെറുപ്പും മുതൽ ഫുട്ബോളിനോടുള്ള ഇഷ്ടം പുലർത്തി വരുന്ന രെഹനെപ്പോലുള്ള പ്രതിഭകൾക്ക് എല്ലാ പിന്തുണയും നൽകാൻ സന്നദ്ധമാണെന്ന് മാനേജിംഗ് ഡയറക്ടർ റാഷിദ് ഗസ്സാലി പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഇൻ്റർ യൂണിവേഴ്സിറ്റി

മതസരത്തിന് തയ്യാറെടുക്കുന്ന രഹൻ കായിക വിഭാഗം മേധാവി സരിൽ വർഗ്ഗീസിന്റെ മേൽനോട്ടത്തിൽ മുൻ സന്തോഷ് ട്രോഫി താരങ്ങളായ സി.എ. സത്യൻ,സന്തോഷ് എന്നിവരുടെ കീഴിൽ പരിശീലനം നടത്തുന്നു.