• admin

  • August 27 , 2020

: മലയാളികളുടെ പ്രിയനടന്‍ ജഗതി ശ്രീകുമാര്‍ വാഹനാപകടം സംഭവിക്കുന്നതിന് മുന്‍പുള്ളപോലെ തിരികെ വരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്‌ടര്‍മാര്‍. മലയാളത്തിലെ ഒരു സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ജഗതിയുടെ മകന്‍ രാജ്‌കുമാറാണ് ഈ വിവരം പങ്കുവച്ചത്. ഒരു അത്ഭുതം സംഭവിക്കുകവഴി പെട്ടെന്ന് ഒരു ദിവസം പപ്പ പഴയതുപോലെ തിരിച്ചുവരാനുള്ള സാദ്ധ്യത ഉണ്ടെന്ന് ഡോക്‌ടര്‍മാര്‍ തങ്ങളോട് പറഞ്ഞു എന്ന് അഭിമുഖത്തില്‍ രാജ്കുമാര്‍ അറിയിച്ചു. രാജ്‌കുമാറിന്റെ വാക്കുകള്‍ ഇങ്ങിനെ: 'ഇപ്പോള്‍ ആഴ്‌ചയില്‍ ഒരിക്കല്‍ വീതം ഡോക്‌ടര്‍മാര്‍ വിളിക്കും. ഒരു നല്ല ലക്ഷണമാണെന്നാണ് അവര്‍ പറയുന്നത്. ഒരത്ഭുതം സംഭവിച്ച്‌ പെട്ടെന്ന് ഒരുദിവസം പപ്പ പഴയതുപോലെ തിരികെ വരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്‌ടര്‍മാര്‍ ഞങ്ങളോട് പറയാറുണ്ട്.ചിലപ്പോള്‍ വളരെ പതുക്കെയാണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ പുരോഗതി ഉണ്ടാകുന്നുണ്ട്. മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ പ്രസരിപ്പും ഉണ്ട്. ഉള്ളില്‍ സന്തോഷം ആണെങ്കിലും ദുഖം ആണെങ്കിലും പപ്പ ഇപ്പോള്‍ അത് പരമാവധി പ്രകടിപ്പിക്കുന്നുണ്ട്. വീണ്ടും ഒരിക്കല്‍ കൂടി ക്യാമറയുടെ മുന്നില്‍ തിരിച്ചുവരാന്‍ കഴിഞ്ഞതിന്റെ സന്തോഷവുമുണ്ട്'.