• Lisha Mary

  • April 10 , 2020

മുംബൈ :

മുംബൈയിലെ ധാരാവി ചേരിയിൽ അഞ്ച് പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 22 ആയി ഉയർന്നു.

പുതുതായി വൈറസ് സ്ഥിരീകരിച്ച രണ്ട് പേരും നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്. രാജീവ് ഗാന്ധി സ്പോർട്സ് കോംപ്ലക്സിൽ ക്വാറന്റൈനിലായിരുന്ന ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

കൊറോണ ബാധിച്ച് മൂന്ന് പേരാണ് ഇതുവരെ ധാരാവിയിൽ മരിച്ചത്. പത്ത് ലക്ഷത്തിലേറേ പേർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ധാരാവി. കൊറോണ പടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് ധാരാവിയിൽ മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്ട്രയിൽ ഇതുവരെ 1364 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 98 പേർ മരിച്ചു.