• admin

  • March 18 , 2023

തിരുവനന്തപുരം : കിളിമാനൂരിൽ ഭാര്യയേയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. പവിഴം വീട്ടിൽ രാജേന്ദ്രനും ഭാര്യ ശശികലയുമാണ് മരിച്ചത്. ശശികലയെ കൊന്ന് രാജേന്ദ്രൻ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് അറിയിച്ചു.   രാജേന്ദ്രൻ്റ രണ്ടാം ഭാര്യയാണ് ശശികല.   ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന നിലയിലും ഭർത്താവിനെ ജീവനൊടുക്കിയ നിലയിലുമാണ് കണ്ടെത്തിയത്. വാട്ടർ അതോറിറ്റിയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് രാജേന്ദ്രൻ. പൊലീസ് സംഭവ സ്ഥലത്തെത്തി..