മാനന്തവാടി : യുഡിഎഫ് സ്ഥാനാർത്ഥിയായി ഉഷാ വിജയൻ രംഗത്ത്
വരുമ്പോൾ മാനന്തവാടി സാക്ഷ്യം വഹിക്കുക മികച്ച ഒരു രാഷ്ട്രീയ പോരാട്ടത്തിനാണ്. തിരഞ്ഞെടുപ്പുകളിൽ തോൽവിയറിയാതെ മുന്നോട്ട് കുതിക്കുന്ന ഒ.ആർ കേളുവിന് എതിരെ ശക്തയായ എതി രാളിയെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.എടവക എളമ ന്ദത്ത് താമസിച്ചു വരുന്ന ഉഷയ്ക്ക് തൊട്ടതെല്ലാം പൊന്നാക്കിയ ചരി ത്രമാണുള്ളത്. 2005 മുതൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ളിൽ ജനപ്രതിനിധിയായി തുടരുന്ന ഉഷ ഇതുവരെ തിരഞ്ഞെടുപ്പു കളിൽ പരാജയമറിഞ്ഞിട്ടില്ല.
