തേറ്റമല തെരുവുനായ ആക്രമണം:ആറുപേർക്ക് പരിക്ക്;ആക്രമിച്ച നായയെ ചത്ത നിലയിൽ കണ്ടെത്തി

തേറ്റമല തെരുവുനായ ആക്രമണം:ആറുപേർക്ക് പരിക്ക്;ആക്രമിച്ച നായയെ ചത്ത നിലയിൽ കണ്ടെത്തി

മാനന്തവാടി : തൊണ്ടർനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായയുടെ കടിയേറ്റ് ആറുപേർക്ക് പരിക്ക്.തേറ്റമല,കാഞ്ഞിരങ്ങാട്,പാലേരി എന്നിവിടങ്ങളിലാണ് ഇന്ന് നായയുടെ ആക്രമണമുണ്ടായത്.പൊട്ടക്കൽ മേരി,റിസ മെഹ്‌റിൻ,കേളു,ബാബു,തങ്കച്ചൻ,എബ്രഹാം എന്നിവർക്കാണ് വീടിന് പരിസരത്ത് വെച്ച് കടിയേറ്റത്.ആക്രമണത്തിൽ മുഖത്തും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ ബാബുവിനെയും മറ്റുള്ളവരെയും മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മനുഷ്യർക്ക് പുറമെ പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെയും നായ കടിച്ചു പരിക്കേൽപ്പിച്ചിട്ടുണ്ട്.ആക്രമണത്തിന് പിന്നാലെ നായയെ പാലേരിയിൽ ചത്ത നിലയിൽ കണ്ടെത്തി.നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി മൃതദേഹം പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള പരിശോധനകൾക്കായി കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.പ്രദേശത്ത് നിലവിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *