• Lisha Mary

  • March 27 , 2020

നാലാഞ്ചിറ : നാലാഞ്ചിറ മാര്‍ ഇവാനിയോസ് വിദ്യാനഗറിലെ കോളേജ് ഹോസ്റ്റല്‍ മുറികള്‍ കൊറോണ ബാധിതര്‍ക്കുള്ള ഐസൊലേഷനുള്ള കെയര്‍ ഹോമായി സജ്ജീകരിച്ചു. അടിയന്തിര ഘട്ടത്തില്‍ ഐസൊലേഷന് വേണ്ടിയുള്ള മുറികള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ശുചിയാക്കി. രണ്ടായിരത്തിലധികം ബെഡുകള്‍ ഇവിടെ സജ്ജീകരിക്കുവാന്‍ സാധിക്കും. വൈദ്യുതിയുടെയും വെള്ളത്തിന്റെയും മറ്റു അവശ്യ സേവനങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തിയെന്ന് മെറ്റീരിയല്‍ മാനേജ്മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ടീമിലെ ഡോ. ദിവ്യ സദാശിവന്‍ പറഞ്ഞു. സജ്ജീകരണങ്ങള്‍ ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ മാര്‍ ഇവാനിയോസിലെത്തി വിലയിരുത്തി. വേളിയിലെ സമേതി, യൂണിവേഴ്സിറ്റി ഹോസ്റ്റല്‍, യൂത്ത് ഹോസ്റ്റല്‍ മുതലായ സ്ഥലങ്ങളിലെ കെയര്‍ ഹോമുകള്‍ക്ക് പുറമെയാണ് മാര്‍ ഇവാനിയോസില്‍ കെയര്‍ ഹോം സജ്ജീകരിച്ചിരിക്കുന്നത്.