• admin

  • July 21 , 2021

കൽപ്പറ്റ : നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. ബത്തേരി സീറ്റിൽ കോഴ നൽകിയെന്ന കേസിൽ ബി.ജെ.പി. ജില്ലാ പ്രസിഡണ്ടിനെ ചോദ്യം ചെയ്തു. ജില്ലാ പ്രസിഡണ്ട് സജി ശങ്കർ രാവിലെ കൽപ്പറ്റയിൽ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായി. കേസന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചാണ് ചോദ്യം ചെയ്തത് .പ്രസീദ അഴീക്കോട് ഉൾപ്പടെ ഉള്ളവരെ ക്രൈം ബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്തിരുന്നു. സജി ശങ്കറിനെ കൂടി ചോദ്യം ചെയ്യുന്നതോടെ ഈ കേസിൽ പ്രാഥമിക നടപടികൾ പൂർത്തിയായേക്കും.