തായ്പെയ് : തായ്വാനില് ട്രെയിനപകടത്തില്‍ 36 പേര് മരിച്ചു. 72 പേര്‍ക്ക് പരിക്കേറ്റു. ടണലില്‍ വെച്ച് ട്രക്കുമായി കൂട്ടിയിച്ചശേഷം പാളം തെറ്റുകയായിരുന്നു. ട്രെയിനില്‍ 350 ഓളം യാത്രക്കാരുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തായ്പെയില്‍ നിന്നും തായ്തുങിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. വാരാന്ത്യം ചെലവഴിക്കാനെത്തിയ നിരവധി ടൂറിസ്റ്റുകളും ട്രെയിനില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ 40 വര്‍ഷത്തിനിടെ തായ്വാനിലുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ അപകടമാണിത്. ട്രക്ക് തെറ്റായ രീതിയില്‍ നിര്‍ത്തിയിട്ടതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി