താമരശ്ശേരി : താമരശ്ശേരി ചുരത്തിലെ 9-ാം വളവിന് താഴെയായി ഏകദേശം 50 അടി താഴ്ചയുള്ള കൊക്കയിൽ വീണ് ഒരാൾ മരിച്ച നിലയിൽ കണ്ടെത്തി.അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.വിവരം ലഭിച്ചതിനെ തുടർന്ന് കൽപ്പറ്റ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി അപകടത്തിൽപെട്ടയാളെ പുറത്തെത്തിച്ചു.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.സതീഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.ഷിബു,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബി.ഷറഫുദ്ദീൻ, കെ.ഷാഹുൽഹമീദ്,ദീപു കെ.ആർ എന്നിവർ ഏകദേശം 50 അടി താഴ്ചയുള്ള കൊക്കയിൽ ഇറങ്ങി ‘സ്ട്രക്ചർ നോട്ട്’ ഉപയോഗിച്ച് മൃതുദേഹം പുറത്തെടുത്തു.
