• admin

  • February 27 , 2022

താമരശ്ശേരി : ചുരത്തിൽ യാത്രക്കാരും വിനോദ സഞ്ചാരികളും ഉപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും അടിവാരം മുതൽ ഒരു കിലോമീറ്ററോളം വരുന്ന റോഡരികിലേക്ക് കാടുമൂടിക്കിടന്ന് വാഹനയാത്രക്കാർക്കേറെ പ്രയാസം സൃഷ്ടിച്ചിരുന്ന മരക്കൊമ്പുകളും വള്ളിക്കെട്ടുകളും മുറിച്ചു മാറ്റി വൃത്തിയാക്കി ചുരം സംരക്ഷണ സമിതി പ്രവർത്തകർ. രാവിലെ ഒമ്പത്‌ മണിക്കാരംഭിച്ച മാലിന്യ ശേഖരണം അടിവാരം ഔട്ട് പോസ്റ്റ് എസ്.ഐ വിപിൻ.പി.കെ ഉൽഘാടനം ചെയ്തു.എ.എസ്.ഐമാരായ സുരേന്ദ്രൻ, ബെന്നി, സി.പി.ഒ ലിനീഷ് എന്നിവരും ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണ, ജനറൽ സെക്രട്ടറി ഷൗക്കത്ത് എലിക്കാട്, സെക്രട്ടറി അനിൽ കനലാട്, സതീഷ് എം.പി., മജീദ് കനലാട്, ഷമീർ എം.പി.,മുഹമ്മദ് കുട്ടി വെല്ലൻ, നിസാർ വി എച്ച്, നിസാം വി.എച്ച്., സാജിദ് തുടങ്ങി ഇരുപതോളം സമിതി പ്രവർത്തകർ മുഴുവൻ ദിവസ സേവന പ്രവർത്തനങ്ങളിൽ പങ്കാളികളായി. ചുരം സൗന്ദര്യ വൽക്കരണ പ്രവർത്തികളുടെ മുന്നോടിയായി വനം വകുപ്പിന്റെ പൂർണ്ണ പിന്തുണയോടെ സീറോ വേയ്സ്റ്റ് താമരശ്ശേരി ചുരം സാധ്യമാക്കുന്നതിനായി വൻജനപങ്കാളിത്വത്തോടെ വനഭൂമിയിൽ തള്ളിയ മുഴുവൻ മാലിന്യവും സംസ്കരിക്കുന്നതിനായും ബൃഹത്തായ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്നും സമിതി ജനറൽ സെക്രട്ടറി അറിയിച്ചു.