• admin

  • February 27 , 2022

കുറ്റ്യാടി : കടിയങ്ങാട് കാമ്പസിൽ നടന്ന തണൽ കരുണ യൂത്ത് മീറ്റ് യുവാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. തണലിൻ്റെ വഴികളിൽ കൈപിടിച്ച് മുന്നിൽ നടക്കാൻ കൂടെയുണ്ടാകുമെന്ന് കാംപസിൽ ഒത്തുചേർന്നവർ പ്രഖ്യാപിച്ചു. ശേഷിയിൽ ഭിന്നരായ മക്കൾ കൂടപ്പിറപ്പുകളാണെന്നും ഡയാലിസിസ് രോഗികൾക്ക് സമാശ്വാസമേകാൻ ഞങ്ങളുണ്ടെന്നും ചെറുപ്പം ഏകസ്വരത്തിൽ പറഞ്ഞു. തെരുവകളിലെ ആയിരങ്ങളുടെ വിശപ്പകറ്റാൻ മാർച്ച് അവസാനം നടത്തുന്ന ബിരിയാണി ചാലഞ്ച് ഉജ്ജ്വല വിജയമാക്കാനും അവർ മുന്നിട്ടിറങ്ങും.   തണൽ ചെയർമാൻ ഡോ. ഇദ്രീസ് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ടേറ്റർ പി.കെ. നവാസ് മാസ്റ്റർ തണലിനെ പരിചയപ്പെടുത്തി. യൂത്ത് വിംഗ് പ്രസിഡണ്ട് സി.എം. നഈം അധ്യക്ഷനായിരുന്നു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി നഫീസ, വൈസ് പ്രസിഡൻ്റ് ടി.കെ. മോഹൻ ദാസ്, ഡോ. പി.കെ ഷാജഹാൻ, ഡോ. ജനീൽ മൂസ, ഡോ. ആസിഫ്, ഡോ. മെഹറൂഫ്, ഡോ. മുഹമ്മദ് ഷഫീഖ് കന്നാട്ടി, ഡോ. മുഹഹദ് ഷാഹിൻ, സാബിർ ബാഖവി തുടങ്ങിയവർ പങ്കെടുത്തു.   പി.എം. യൂസഫ് മാസ്റ്റർ അവതരിപ്പിച്ച 80 അംഗതണൽ കരുണ യൂത്ത് കമ്മിറ്റി പാനൽ അംഗീകരിച്ചു. കൺവീനർ സിബി കുന്നുമ്മൽ സ്വാഗതവും ജനറൽ സെക്രട്ടറി കെ.എം. മുഹമദലി നന്ദിയും പറഞ്ഞു.