• admin

  • January 29 , 2021

ദില്ലി : ഡല്‍ഹിയില്‍ ഇസ്രായേല്‍ എംബസിക്ക് സമീപം സ്ഫോടനം ഉണ്ടായ പശ്ചാത്തലത്തില്‍ രാജ്യത്ത് ജാ​ഗ്രതാ നിര്‍ദേശം. വിമാനത്താവളങ്ങള്‍, പ്രമുഖ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പെടെ ജാ​ഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. സുരക്ഷ ശക്തമാക്കാന്‍ നടപടി സ്വീകരിച്ചതായി സിഐഎസ്‌എഫ് അറിയിച്ചു. സെന്‍ട്രല്‍ ഡല്‍ഹിയിലാണ്​ ഇ​സ്രായേല്‍ എംബസി സ്​ഥിതി ചെയ്യുന്നത്​. എംബസി കെട്ടിടത്തിന് 50 കിലോമീറ്റര്‍ അകലെയുള്ള നടപ്പാതയിലാണ് സ്‌ഫോടനം നടന്നത്​. ഇവിടെയുണ്ടായിരുന്ന അഞ്ച് കാറുകള്‍ക്ക്​ കേടുപാട്​ സംഭവിച്ചു. സ്ഫോടനത്തില്‍ ആര്‍ക്കും പരുക്കില്ലെന്ന് പൊലീസ് അറിയിച്ചു. സുരക്ഷയുടെ ഭാ​ഗമായി സ്ഥലത്ത് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്​.