• admin

  • February 26 , 2020

പത്തനംതിട്ട : മതനിരപേക്ഷ ജനാധിപത്യ സംസ്‌കാരം വളര്‍ത്തുന്ന വിദ്യാലയങ്ങളാണ് വികസിച്ചു വരേണ്ടതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.നൂറാം വര്‍ഷത്തിലേക്കു കടന്ന കോട്ടാങ്ങല്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളം വിദ്യാഭ്യാസത്തില്‍ ഒന്നാം സ്ഥാനത്താണ്. 82 പോയന്റാണ് ഇത്തവണ ലഭിച്ചത്. ഒന്നാം സ്ഥാനത്തിന് അര്‍ഹരാക്കിയത് കേരളത്തിലെ ജനങ്ങളാണ്. അത് നൂറ് പോയിന്റ് ആക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അടിത്തറയുള്ള തലമുറയെ വളര്‍ത്തിയെടുക്കുകയാണ് നമ്മുടെ ചുമതല. കോട്ടാങ്ങല്‍ സ്‌കൂളിന്റ പുതിയ കെട്ടിടത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയാല്‍ നിര്‍മിക്കാനുള തുക സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ശതാബ്ദി സ്മാരക ശിലാസ്ഥാപനം സ്‌കൂള്‍ അങ്കണത്തില്‍ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു. രാജു എബ്രഹാം എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്റോ ആന്റണി എംപി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.