• admin

  • February 7 , 2020

തിരുവനന്തപുരം :

ക്യാന്‍സര്‍ ചികിത്സാ സഹായത്തിനായി ആലപ്പുഴയില്‍ ഓങ്കോളജി പാര്‍ക്ക് സ്ഥാപിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക്. കെഎസ്ഡിപി ക്യാന്‍സര്‍ മരുന്നുത്പാദന രംഗത്തേക്ക് കടക്കും. ഇത് ക്യാന്‍സര്‍ മരുന്നുകളുടെ വില കുറക്കാനുതകുമെന്ന് മന്ത്രി പറഞ്ഞു. ക്യാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ എണ്‍പത് ശതമാനം ഉയര്‍ത്തും. കാരുണ്യ പദ്ധതി തുടരും. പതിനായിരം നഴ്‌സുമാര്‍ക്ക് വിദേശ ജോലിക്ക് ക്രാഷ് കോഴ്‌സിന് വേണ്ടി അഞ്ചുകോടി മാറ്റിവെച്ചു. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് 50കോടി മാറ്റിവെച്ചു .