• admin

  • July 16 , 2020

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,695 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 9,68,876 ആയി ഉയര്‍ന്നു. രാജ്യത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുന്നത്. ആകെ രോഗബാധിതരില്‍ 6,12,815 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 3,31,146 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് കൊറോണ ബാധിച്ചുള്ള ആകെ മരണ സംഖ്യ 25,000ത്തിലേക്ക് അടുക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 606 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കൊറോണ മൂലം ജീവന്‍ നഷ്ടമായവരുടെ എണ്ണം 24,915 ആയി ഉയര്‍ന്നു.