• Lisha Mary

  • March 8 , 2020

കല്‍പ്പറ്റ : ജില്ലയില്‍ നാല് പേര്‍ കൂടി കൊറോണ നിരീക്ഷണത്തില്‍. ഒരാള്‍ ആശുപത്രിയിലാണ് നിരീക്ഷണത്തില്‍ ഉള്ളത് . ആരോഗ്യ വകുപ്പിന്റെ പുതിയ മാര്‍ഗ നിര്‍ദേശ പ്രകാരം 14 ദിവസത്തേക്കാണ് എല്ലാവരെയും നിരീക്ഷണത്തില്‍ ആക്കിയത്. ശനിയാഴ്ച നാല് പേരെ കൂടി വീടുകളില്‍ നിരീക്ഷണത്തില്‍ ആക്കിയതോടെ 16 പേരാണ് ജില്ലയിലാകെ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. രോഗലക്ഷണങ്ങളോടെയാണ് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രണ്ടുപേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. ആകെ ഒമ്പത് പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ആറ് പേരുടെ ഫലം നെഗറ്റീവ് ആണ് . മൂന്ന് പേരുടെ ഫലം ലഭിക്കാനുണ്ട്. സൗദി അറേബ്യയില്‍ നിന്നെത്തിയ രണ്ടുപേരും മലേഷ്യയില്‍ നിന്നും അസര്‍ബൈജാനില്‍ നിന്നും എത്തിയ ഒരാള്‍ വീതവുമാണ് പുതിയതായി നിരീക്ഷണത്തില്‍ ഉള്ളത്.