• admin

  • October 17 , 2021

കോട്ടയം : കോട്ടയം ജില്ലയിൽ ക്യാമ്പുകളുടെ എണ്ണം 35 ആയി. കാഞ്ഞിരപ്പള്ളി താലൂക്കിൽ 20ഉം മീനച്ചിൽ താലൂക്കിൽ എട്ടും കോട്ടയത്ത് ഏഴും ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. 548 കുടുംബങ്ങളിലായി 2146 അംഗങ്ങളാണ് ക്യാമ്പുകളിലുള്ളത്. 768 പുരുഷന്മാരും 810 സ്ത്രീകളും 753 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ ക്യാമ്പുകളിൽ 492 കുടുംബങ്ങളിലെ 1958 പേരുണ്ട്. മീനച്ചിൽ താലൂക്കിൽ ആറും കാഞ്ഞിരപ്പള്ളിയിൽ ഒരു ക്യാമ്പും പിരിച്ച് വിട്ടിട്ടുണ്ട്.