• admin

  • November 13 , 2020

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും കോടിയേരി ബാലകൃഷ്ണന്‍ മാറി. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് കോടിയേരി ഈ വിവരം അറിയിച്ചത്. ചികില്‍സാ സംബന്ധമായ കാര്യങ്ങള്‍ക്കായി സ്ഥാനത്ത് നിന്നും മാറി നില്‍ക്കുന്നതായി കോടിയേരി യോഗത്തെ അറിയിക്കുകയായിരുന്നു. പകരം ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന് താല്‍ക്കാലിക ചുമതല നല്‍കാന്‍ സിപിഎം സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.