• admin

  • February 9 , 2020

കല്‍പ്പറ്റ : ജില്ലയിലെ റിസോര്‍ട്ട് , ഹോം സ്റ്റേ, ഹോട്ടല്‍ , സര്‍വീസ് വില്ല എന്നിവയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ താമസിക്കുന്നുണ്ടെങ്കില്‍ വിവരം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലില്‍ നല്‍കണമെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ചൈന, സിംഗപ്പൂര്‍, ഹോങ്കോങ്, മലേഷ്യ, ഫിലിപ്പൈന്‍സ്, ഫ്രാന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചരികള്‍ റൂമെടുത്ത ഉടനെ തന്നെ 04936 202134, 9446072134 എന്നീ നമ്പറുകളിലോ info@dtpcwayanad.com എന്ന ഇമെയില്‍ വിലാസത്തിലോ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ നിര്‍ബന്ധമായും അറിയിക്കണമെന്നും ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.