• Lisha Mary

  • March 18 , 2020

തിരുവനന്തപുരം : ജില്ലയില്‍ 680 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജനറല്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ 20 പേരും മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ 26 പേരും പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ 4 പേരും നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ 7 പേരും നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ 8 പേരും കിംസ് ആശുപത്രിയില്‍ ഒരാളും നിരീക്ഷണത്തിലുണ്ട്. പരിശോധനയ്ക്കായി അയച്ച 450 സാമ്പിളുകളില്‍ 215 പരിശോധനാഫലം ലഭിച്ചു, 4 സാമ്പിളുകള്‍ പോസിറ്റീവാണ്. 236 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പോസിറ്റീവായ ആളുകള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.അവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ കൂടിയുളള ബോധവത്കരണം വ്യാപകമാക്കിയിട്ടുണ്ട് .മാനസിക പിന്തുണ ആവശ്യമായവരെ വിളിച്ച് അവര്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട. ഇതുവരെ 969 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്.