• admin

  • February 14 , 2020

ബെയ്ജിങ് : കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1486 ആയി. വ്യാഴാഴ്ച മാത്രം 115 പേരാണ് ചൈനയില്‍ മരിച്ചത്. കൊറോണ മരണത്തില്‍ 1483 പേരും ചൈനയില്‍ നിന്നുളളവരാണ്. ഹോങ്കോങ്, ജപ്പാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലും കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനിസ് പ്രവിശ്യയായ ഹുബെയില്‍ 242 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 13 വരെ കൊറോണ വൈറസ് ബാധിച്ച 4823 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഹുബെയിലെ മരണസംഖ്യ ഉയര്‍ന്നതോടെയാണ് കൊറോണ വൈറസ് ബാധയില്‍ വീണ്ടും വലിയ ആശങ്ക ഉടലെടുക്കുന്നത്. ഹുബെയില്‍ നിന്ന് വിദേശ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിച്ചിരുന്നു. ഹുബെ പ്രവിശ്യയില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങിയവരില്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്താല്‍ അതും വലിയ വെല്ലുവിളി തീര്‍ക്കും. ഹുബെയിലെ മരണ സംഖ്യയിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിലും വലിയ വര്‍ധനവ് ഉണ്ടായതോടെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ ചൈനീസ് ഭരണകൂടം നടപടിയെടുത്തു. ഇതിനിടെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം അരലക്ഷം കടന്നു.