ന്യൂഡല്‍ഹി : കേരളത്തിന് 460.77 കോടി രൂപയുടെ കേന്ദ്ര ധനസഹായം അനുവദിച്ചു. ദേശീയ ദുരന്തനിവാരണഫണ്ടില്‍ നിന്നും 2019ലെ പ്രളയസഹായ ഫണ്ടായാണ് കേരളത്തിന് തുക അനുവദിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്. കേരളം ഉള്‍പ്പെടെ 7 സംസ്ഥാനങ്ങള്‍ക്കാണ് സഹായം ലഭിക്കുക. 2019ലെ പ്രളയധനസഹായം നല്കുന്നതില് നിന്നും കേരളത്തെ നേരത്തെ ഒഴിവാക്കിയിരുന്നു. മറ്റ് ഏഴ് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം നല്‍കുകയും ചെയ്തു. 2100 കോടി രൂപയാണ് കേരളം പ്രളയധനസഹായമായി ആവശ്യപ്പെട്ടിരുന്നത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി